ADVERTISEMENT

ഫ്രാങ്ക്ഫർട്ട്∙ ലോകത്തിലെ ആദ്യത്തെ വാക്ക്-ത്രൂ സുരക്ഷാ സ്കാനറുകൾ ഉപയോഗിക്കുന്ന വിമാനത്താവളമെന്ന നേട്ടം ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന് സ്വന്തം. ഒരു വർഷം നീണ്ട പരീക്ഷണത്തിന് ശേഷം ജർമൻ പൊലീസ് ഇതിന് അംഗീകാരം നൽകി. ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെ ടെർമിനൽ 1ലാണ് ഈ അത്യാധുനിക സുരക്ഷാ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

സുരക്ഷാ പരിശോധനകൾക്കായി ഇത്തരം അത്യാധുനിക സ്കാനറുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണിത്. പുതിയ വാക്ക്-ത്രൂ സ്കാനറുകൾ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകളിൽ വലിയ സൗകര്യം നൽകുമെന്ന് എയർപോർട്ടിന്റെ ഓപ്പറേറ്ററായ ഫ്രാപോർട്ട് അറിയിച്ചു.

ഈ സ്കാനറുകളിൽ ഒരു നിശ്ചിത പോസ്ചറിൽ നിൽക്കുന്നതിന് പകരം സാധാരണ വേഗതയിൽ നടന്നുപോയാൽ മതി. സ്കാനറുകളുടെ മില്ലിമീറ്റർ-വേവ് സാങ്കേതികവിദ്യ വസ്ത്രങ്ങൾക്കുള്ളിലൂടെ കടന്നുപോവുകയും ശരീരത്തിൽ എവിടെയാണ് അപകടകരമായ വസ്തു ഒളിപ്പിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്യും.

അലാറം മുഴങ്ങുമ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരെ വീണ്ടും സ്കാൻ ചെയ്യുന്നതിനുപകരം, എവിടെയാണോ സംശയം തോന്നുന്നത് അവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
വാർത്ത: അനിൽ മൈലടുംപാറ 

English Summary:

Security scanners at Frankfurt Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com