ADVERTISEMENT

കവൻട്രി ∙ ഒഐസിസി യുകെയുടെ കവൻട്രി, ലിവർപൂൾ യൂണിറ്റുകൾക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കവൻട്രിയിൽ ഞായറാഴ്ച നടന്ന രൂപീകരണ യോഗം നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷനൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.

ലിവർപൂൾ യൂണിറ്റ് രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ കവൻട്രിയിലും യൂണിറ്റ് രൂപീകരിക്കാൻ കഴിഞ്ഞത് ഒഐസിസി യുകെയിൽ ജനകീയമാകുന്നതിന്റെ ഉദാഹരണമാണെന്ന് നേതാക്കൾ വിലയിരുത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കൂടുതൽ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് പ്രാധാന്യം നൽകി മുന്നോട്ട് പോകാനാണ് കെപിസിസി ഭാരവാഹികൾ ഒഐസിസി യുകെ നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. സംഘടനാ പ്രവർത്തനത്തിൽ പരിചയസമ്പന്നരായവരെയും യുവാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ ടീമാണ് ഇനി കവൻട്രിയിലെ ഒഐസിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ജോബിൻ സെബാസ്റ്റ്യൻ
വൈസ് പ്രസിഡന്റ്: ജോപോൾ വർഗീസ്
ജനറൽ സെക്രട്ടറി: അശ്വിൻ രാജ്
ട്രഷറർ: ജയ്മോൻ മാത്യു
ജോയിന്റ് സെക്രട്ടറി: സുമ സാജൻ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ദീപേഷ് സ്കറിയ, ജിക്കു സണ്ണി, മനോജ് അഗസ്റ്റിൻ, രേവതി നായർ, ലാലു സ്കറിയ

English Summary:

OICC UK Coventry unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com