ADVERTISEMENT

ഷെഫീൽഡ്∙ ഷെഫീൽഡിലെ ഒരു സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.17നാണ് ഓൾ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളിൽ സംഭവം നടന്നത്.

ഹാർവി വിൽഗൂസ് എന്ന വിദ്യാർഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാർവിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ മറ്റൊരു 15 വയസ്സുള്ള വിദ്യാർഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ക്ലാസ്സ്‌റൂമുകൾ അടച്ചിടുകയും സ്കൂൾ ഗ്രൗണ്ടുകൾ അടക്കുകയും ചെയ്തു. പൊലീസും എമർജൻസി സർവീസുകളും സ്ഥലത്തെത്തിയിരുന്നു.സ്കൂളിന് പുറത്ത് നിരവധി ആളുകൾ പുഷ്പങ്ങൾ അർപ്പിക്കുകയും ഹാർവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.  ഹാർവി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ സുഹൃത്ത് ഭീഷണി മെസ്സേജുകള്‍ അയ്ച്ചതായി പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ച സ്കൂളിൽ വെച്ച് ഹാർവിയെ ഒരാൾ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസിൽ ആർക്കെങ്കിലും എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ, 101 എന്ന നമ്പറിൽ വിളിക്കാനോ അല്ലെങ്കിൽ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്സുമായി ബന്ധപ്പെടാനോ പൊലീസ് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com