വാട്ടർഫോർഡ് സെന്റ് മേരീസ് സിറോ മലബാർ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം

Mail This Article
വാട്ടർഫോർഡ്∙ വാട്ടർഫോർഡ് സെന്റ് മേരീസ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ പുതിയ പ്രതിനിധിയോഗം (പാരിഷ് കൗൺസിൽ) ചുമതലയേറ്റു. വാട്ടർഫോർഡ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ഫാ. ജോമോൻ കാക്കനാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റി യോഗത്തിലാണ് 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫാമിലി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും കോഓർഡിനേഷൻ കമ്മിറ്റിയുമാണ് അടുത്ത രണ്ടുവർഷക്കാലം വാട്ടർഫോർഡ് സിറോ മലബാർ കമ്മ്യൂണിറ്റിയെ നയിക്കുന്നത്.
2025-26 വർഷത്തേക്കുള്ള കൈക്കാരന്മാരായി ജോസ്മോൻ ഏബ്രഹാം, സൈജു ജോസ്, എബി വർഗീസ്, ജോജോ ദേവസ്യ എന്നിവരെയും ലിനെറ്റ് ജിജോ സെക്രട്ടറിയായും ലിമിച്ചൻ ജോർജ് ജോയിന്റ് സെക്രട്ടറിയായും രേഖാ ജിമ്മി പ്രോഗ്രാം കോഓർഡിനേറ്ററായും എബിൻ തോമസിനെ പിആർഒ ആയും തിരഞ്ഞെടുത്തു.
കഴിഞ്ഞ പാരിഷ് കൗൺസിൽ ലൂയിസ് സേവ്യർ, ടോം നെല്ലുവേലി, ടെഡി ബേബി എന്നിവരുടെ നേതൃത്വത്തിൽ വാട്ടർഫോർഡ് സിറോ മലബാർ സമൂഹത്തിന് ശക്തമായ അടിത്തറയിടുന്നതിനും ആത്മീയവും ഭൗതികവുമായി മികച്ച വളർച്ച കൈവരിക്കുന്നതിലും നിർണായക നേതൃത്വം നൽകിയെന്ന് യോഗം വിലയിരുത്തി. ഈ വളർച്ചക്ക് നേതൃത്വം നൽകിയ ഫാ. ജോമോൻ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. പുതിയ പാരിഷ് കൗൺസിൽ നേതൃത്വത്തോടുചേർന്ന് സഭാമക്കൾ എല്ലാവരും ഒരുമിച്ചു കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്ന് ഫാ. ജോമോൻ ഓർമിപ്പിച്ചു.
വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ