ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mail This Article
ഡബ്ലിൻ∙ അയർലൻഡിലെ ടുള്ളമോർ ഇന്ത്യൻ അസോസിയേഷനിലെ 2025/26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ടുള്ളമോർ സെന്റ് മേരീസ് യൂത്ത് സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ടിറ്റോ ജോസഫ് പ്രസിഡന്റായുള്ള പുതിയ ഏഴംഗ യുവനിര ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്.
യോഗത്തിൽ അബിൻ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തിരഞ്ഞെടുത്തു. കൂടാതെ ഇവന്റ് കോ-ഓർഡിനേറ്റർമാരായി ബെന്നി ബേബി, ജോബിൻസ് സി. ജോസഫ്, അഞ്ജു കെ. തോമസ് എന്നിവരെയും അസോസിയേഷൻ പിആർഒ ആയി രശ്മി ബാബുവിനെയും യോഗം തിരഞ്ഞെടുത്തു.
ആദ്യമായാണ് ടുള്ളമോർ ഇന്ത്യൻ അസോസിയേഷനിൽ പൊതു തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. സൈമൺ ജെയിംസ് പ്രസിഡന്റായുള്ള കഴിഞ്ഞ വർഷത്തെ നേതൃത്വം വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും പുതിയ കമ്മിറ്റിയെ ചുമതലകൾ ഏൽപ്പിക്കുകയുമായിരുന്നു.