തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടികൾ ശാന്തരാകണമെന്ന ആഹ്വാനവുമായി അംഗലാ മെർക്കൽ

Mail This Article
ബര്‍ലിന്‍ ∙ തിരഞ്ഞെടുപ്പിന് മുൻപുള്ള കലാപങ്ങൾ നിർത്തി ശാന്തരാകാൻ മുന്‍ ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ പാര്‍ട്ടികളോട് ആഹ്വാനം ചെയ്തു. ഈ മാസം 23 നാണ് തിരഞ്ഞെടുപ്പ്. മെര്‍ക്കലിന്റെ മധ്യ–വലത് സിഡിയു പാര്‍ട്ടി തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ സ്വീകരിച്ചതാണ് കോലാഹലങ്ങള്‍ക്ക് കാരണമായത്.
രാജ്യത്ത് ഒരു പരിധിവരെ ധ്രുവീകരണവും,ഒപ്പം ടെൻഷനുകളുമുണ്ട്. അത് പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളെയും അസ്വസ്ഥരാക്കിയെന്നും ഡി സൈറ്റ് എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. വിട്ടുവീഴ്ചകള്‍ സാധ്യമാകുന്ന ഒരു സാഹചര്യം വീണ്ടും കണ്ടെത്തേണ്ടതുണ്ട്, കാരണം ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ (എഎഫ്ഡി) പിന്തുണയോടെ പാര്‍ലമെന്റിലൂടെ കുടിയേറ്റത്തെക്കുറിച്ചുള്ള വോട്ടെടുപ്പ് നടത്താനുള്ള സിഡിയുവിന്റെ നീക്കം, തീവ്ര വലതുപക്ഷവുമായി പ്രവര്‍ത്തിക്കാനുള്ള ജര്‍മനിയിലെ പാര്‍ട്ടികള്‍ക്കിടയിലെ വിലക്ക് (ഫയര്‍വാള്‍/ബ്രാന്റ്മൗവര്‍) തകര്‍ത്തു.ഈ മാസം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ മുന്‍നിരക്കാരനായ സിഡിയുവിനും അതിന്റെ നേതാവായ ഫ്രെഡ്രിക്ക് മെര്‍സിനും എതിരെ ബഹുജന പ്രതിഷേധവും എഎഫ്ഡിക്കെതിരായ "ഫയര്‍വാള്‍" ലംഘനവുമായി ബന്ധപ്പെട്ട് മധ്യ~ഇടതുപക്ഷ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും അവകാശ ഗ്രൂപ്പുകളുടെയും വിമര്‍ശനത്തിന് അത് കാരണമായി.
മെര്‍സിനേക്കാളും കേന്ദ്രീകൃത രാഷ്ട്രീയക്കാരിയും സിഡിയുവിനുള്ളിലെ അദ്ദേഹത്തിന്റെ ദീര്‍ഘകാല എതിരാളിയുമായ മെര്‍ക്കല്‍, ദൈനംദിന രാഷ്ട്രീയത്തിലെ അപൂര്‍വമായ ഇടപെടലില്‍ ഈ നീക്കം തെറ്റായിരുന്നു എന്ന് അവര്‍ കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. ഫെബ്രുവരി 23 ലെ തിരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തന്ത്രപരമായ പ്രക്രിയയെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കഴിഞ്ഞയാഴ്ച സിഡിയുവിന്റെ ഈ നീക്കം.അഭിപ്രായ വോട്ടെടുപ്പില്‍ 30 ശതമാനത്തോളം സിഡിയു നിലവില്‍ ഒന്നാം സ്ഥാനത്താണ്, അതേസമയം എഎഫ്ഡി 20 ശതമാനത്തോളം രണ്ടാം സ്ഥാനത്തും ഷോള്‍സിന്റെ മധ്യ~ഇടത് എസ്പിഡി 16 ശതമാനവുമായി മൂന്നാമതുമാണ്.