റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ 'വരദാന അഭിഷേക ധ്യാനം' മാർച്ച് 21ന് തുടങ്ങും

Mail This Article
റാംസ്ഗേറ്റ്∙ യുകെയിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഭവസാക്ഷ്യങ്ങൾക്കും വേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ മാർച്ച് 21,22, 23 തീയതികളിലായി 'വരദാന അഭിഷേക ധ്യാനം' നടത്തുന്നു.
ആഗോളതലത്തിൽ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിൻസൻഷ്യൽ സഭാ സമൂഹം, കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് വിശുദ്ധവാരത്തിനു മുന്നോടിയായി ക്രമീകരിക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 21 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് 23 ന് വൈകിട്ട് 4 മണിക്ക് സമാപിക്കും. താമസിച്ചുള്ള വരദാന അഭിഷേക ധ്യാനം ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർമാരും പ്രശസ്ത ധ്യാന ഗുരുക്കളുമായ ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, അഭിഷിക്ത തിരുവചന പ്രഘോഷകനും, കൗൺസിലറുമായ ബ്രദർ ജെയിംസ് ചമ്പക്കുളം എന്നിവരാണ് നയിക്കുക.
വരദാന അഭിഷേക റെസിഡൻഷ്യൽ ധ്യാനത്തിനു പങ്കെടുക്കുന്നവർക്കായി മാർച്ച് 20 ന് വൈകിട്ട് താമസവും ഭക്ഷണവും വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും. വ്യാഴാഴ്ച എത്തുന്നവർക്കു വൈകിട്ടത്തെ സന്ധ്യാ ശുശ്രുഷകളിൽ പങ്കെടുക്കാം. ഡിവൈൻ റിട്രീറ്റ് സെന്ററിൽ (സെന്റ് അഗസ്റ്റിൻ അബ്ബെ, റാംസ്ഗേറ്റ്, കെന്റ് CT11 9PA) വരദാന അഭിഷേക ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +447474787870 എന്ന നമ്പറിലോ office@divineuk.org എന്ന ഇ–മെയിലിലോ ബന്ധപ്പെടാം. വെബ്സൈറ്റ് : www.divineuk.org