ADVERTISEMENT

എഡിൻബറോ/പിറവം∙ അവധിക്ക് നാട്ടിൽ എത്തിയ സ്‌കോട്‌​ലൻഡ് മലയാളി  കുഴഞ്ഞു വീണു മരിച്ചു. പിറവം രാമമംഗലം സ്വദേശി ലിയോ ജോൺ (53) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ മരണമടഞ്ഞത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്കോട്​ലൻഡിലെ  ഇൻവെർനസിൽ കുടുംബമായി താമസിക്കുകയായിരുന്നു. സ്കോട്​ലൻഡിൽ ആയിരുന്ന ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. 

ഫെബ്രുവരി 8ന് ഉച്ചക്ക് നാട്ടിലാണ് സംസ്കാരം. ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്‌ലൻഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും  നടത്തുന്നുണ്ട്. 8ന് ഇൻവെർനെസ് സ്മിത്ത്ടോൺ സെന്റ് കൊളംബിയ ചര്‍ച്ചിൽ രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകൾ നടക്കും.

English Summary:

Scotland malayali dies at kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com