ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ബൈബിൾ പാരായണം

Mail This Article
×
ബർമിങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒൻപതാം തീയതി രാത്രി ഒൻപത് മണി മുതൽ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നു.
രൂപതയുടെ പന്ത്രണ്ട് റീജനുകളിൽ നിന്നുമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ സൂം പ്ലാറ്റ്‌ഫോമിൽ കൂടി അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ പങ്ക് ചേരും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടന, സമാപന കർമങ്ങൾ നിർവഹിക്കുമെന്ന് വിമൻസ് ഫോറം കമ്മിഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ ഡയറക്ടർ റെവ സി ഡോ ജീൻ മാത്യു എസ് എച്ച് പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ , സെക്രട്ടറി അൽഫോൻസ കുര്യൻ എന്നിവർ അറിയിച്ചു.
English Summary:
Bible reading under the auspices of the Diocese of Great Britain Women's Forum
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.