ADVERTISEMENT

സ്റ്റീവനേജ് ∙ ഹർട്ഫോർഡ്‌ഷെയറിലെ മലയാളി സംഘടനയായ 'സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ' 2025-2026 വർഷത്തേക്കുള്ള  ഭരണസമിതിയെ തിരഞ്ഞെടുത്തു. സർഗ്ഗം സ്റ്റീവനേജിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനിടെ നടന്ന ജനറൽ ബോഡി യോഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മനോജ് ജോൺ പ്രസിഡന്റായും, അനൂപ് എം. പി. സെക്രട്ടറിയായും, ജോർജ് റപ്പായി ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതിയിൽ ടെസ്സി ജെയിംസ് വൈസ് പ്രസിഡന്റും ആതിര മോഹൻ ജോയിന്റ് സെക്രട്ടറിയുമാണ്.

ഡാനിയേൽ മാത്യു, ടിന്റു മെൽവിൻ, ജിനേഷ് ജോർജ്, പ്രീതി മണി, പ്രിൻസൺ പാലാട്ടി, ഏബ്രഹാം വർഗീസ്, ദീപു ജോർജ് എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വിളിച്ചുകൂട്ടിയ ജനറൽ ബോഡി യോഗത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. ജെയിംസ് മുണ്ടാട്ട് വാർഷിക കണക്കും സജീവ് ദിവാകരൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

 മുൻകാലങ്ങളിൽ തുടങ്ങിവെച്ച കർമ്മപദ്ധതികൾ തുടർന്നുകൊണ്ടുപോകുമെന്നും സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക പൈതൃകം, കായിക-മാനസിക ക്ഷമത, കലാ-കായിക പ്രതിഭകൾക്ക് അവസരങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുമെന്ന് പ്രസിഡന്റ്  മനോജ് ജോൺ പറഞ്ഞു.

പ്രഥമ പരിപാടിയായി ഈസ്റ്റർ-വിഷു-ഈദ് സംയുക്ത ആഘോഷം സംഘടിപ്പിക്കും. ഏപ്രിൽ 27ന് നെബ്വർത്ത് കമ്മ്യൂണിറ്റി ഹാളിൽ ഈസ്റ്റർ ആഘോഷത്തിന് വേദിയൊരുങ്ങും.

English Summary:

'Sargam Stevenage Malayalee Association', a prominent Malayalee organization in Hertfordshire, has elected a new governing body for the year 2025-2026.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com