ഡബ്ലിനിൽ സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 15ന്

Mail This Article
ഡബ്ലിൻ∙ സിറോ മലബാർ അയർലൻഡ് ഡബ്ലിൻ റീജനൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഡാഡ്സ് ബാഡ്മിന്റൺ മത്സരം മാർച്ച് 15ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ പോപ്പിൻട്രി കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിൽ ( Poppintree Community Sport Centre) നടക്കും. എല്ലാ വർഷവും പിതൃവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സര വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.
42 ടീമുകൾ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനം നേടുന്നവർക്ക് 501 യൂറോയും സിറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 301 യൂറോയും എവർ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 201 യൂറോയും എവർ ട്രോഫിയും നൽകും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചതായി റീജനൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, സെക്രട്ടറി ജിത്തു എന്നിവർ അറിയിച്ചു. മാർച്ച് 2 വരെ റജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിൻ റീജൻ പിതൃവേദി ഒരുക്കുന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി റീജനൽ ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സിബി 0894488895, ജിത്തു 0870619820 എന്നിവരെ ബന്ധപ്പെടുക.