സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അൾത്താരയിൽ അക്രമം: യുവാവ് പിടിയിൽ

Mail This Article
റോം ∙ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബേസിലിക്കയിലെ പ്രധാന അൽത്താരയിൽ അതിക്രമിച്ചുകയറിയ യുവാവ് മെഴുകുതിരി സ്റ്റാന്റുകൾ ചവിട്ടിത്തെറിപ്പിച്ചു. വത്തിക്കാന്റെ ജൂബിലി വർഷത്തോടെനുബന്ധിച്ച് ബസിലിക്ക സന്ദർശിക്കാനെത്തിയ തീർഥാടകർ നോക്കിനിൽക്കെയായിരുന്നു അക്രമം.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന അൾത്താരയിലേക്ക്, നിയന്ത്രണങ്ങൾ മറികടന്നു ചാടിക്കയറിയ യുവാവ് അവിടെ സ്ഥാപിച്ചിരുന്ന വലിയ ആറു മെഴുകുതിരി സ്റ്റാന്റുകൾ നിലത്തേയ്ക്കു ചവിട്ടിത്തെറിപ്പിക്കുകയും അൾത്താരയിൽ വിരിച്ചിരുന്ന തുണി നീക്കംചെയ്യുകയും ചെയ്തു.
കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിനു മുൻപ് ഓടിയെത്തിയ സുരക്ഷാ ഗാർഡുകൾ അയാളെ തടയുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. 40 വയസ്സുള്ള ഒരു റൊമാനിയക്കാരനാണ് പിടിയിലായത്. അക്രമത്തിനുള്ള കാരണം വ്യക്തമല്ല.