ADVERTISEMENT

ബോൾട്ടൻ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒഐസിസി) മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ ഓഫിസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. ഫെബ്രുവരി 14ന് യുകെയിൽ തന്റെ ആദ്യ യൂറോപ്യൻ സന്ദർശനത്തിനെത്തുന്ന പാലക്കാട്‌ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒഐസിസി ഓഫിസ് കെട്ടിടത്തിന്റെയും പ്രിയദർശിനി വായനശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.

യുകെയിലെ ഒഐസിസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ എക്സ് എംഎൽഎ, ജനറൽ സെക്രട്ടറി എംഎം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിക്കും. നാഷനൽ / റീജനൽ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.

നവ നാഷനൽ കമ്മിറ്റി ചുമതലയേറ്റ ശേഷം നാട്ടിൽ നിന്നും വരുന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ഒഐസിസിക്ക്‌ സ്വന്തമായി ഒരു ഓഫിസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ ഓഫിസ് തുറക്കുന്നതോടുകൂടി യാഥാർഥ്യമാകുന്നത്.

ഓഫിസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദർശിനി  ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ പുസ്തകങ്ങൾ ഒരുക്കും. കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ ആണ് മറ്റൊരു ആകർഷണം. 

ഒഐസിസി യുകെ മാഞ്ചസ്റ്റർ റീജന്റെ കീഴിൽ പുതുതായി രൂപീകരിച്ച ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം യൂണിറ്റുകളുടെ മെമ്പർഷിപ്പ് ക്യാംപെയ്നും പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ്‌ വിതരണവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും. ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം ലിവർപൂൾ, പീറ്റർബൊറോ യൂണിറ്റുകളുടെ ഭാരവാഹികൾക്കുള്ള 'ചുമതലപത്രം' കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടക്കും. ചടങ്ങുകളിലേക്ക് കുടുംബസമേതം ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

English Summary:

An office building and a library were constructed in Bolton for OICC

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com