ADVERTISEMENT

തിരുവനന്തപുരം ∙ വിഖ്യാത ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്സ് 2 ദിവസത്തെ സന്ദർശനത്തിനായി ഇന്നു തലസ്ഥാനത്ത് എത്തും. ഇന്ത്യയിലെ 7 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ‘കിങ് ഓഫ് ദ് റോഡ് -ദി ഇന്ത്യ ടൂർ’ പരിപാടിയുടെ ഭാഗമായാണു സന്ദർശനം. അദ്ദേഹത്തിന്റെ 18 സിനിമകൾ നാളെയും 11നും കൈരളി, ശ്രീ, നിള തിയറ്ററുകളിൽ പ്രദർശിപ്പിക്കും.

സൗജന്യ പാസുകൾ ജവാഹർ നഗറിലെ ഗൊയ്ഥെ സെൻട്രം ഓഫിസിൽനിന്നു ലഭിക്കും. ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമാ പ്രവർത്തകർക്കുമായി വെൻഡേഴ്സിന്റെ മാസ്റ്റർ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, വിം വെൻഡേഴ്സ് ഫൗണ്ടേഷൻ, ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനും ചലച്ചിത്ര അക്കാദമിയും പിന്തുണ നൽകുന്നു. വെൻഡേഴ്സ് റെട്രോസ്പെക്ടിവ് ഇന്ത്യ ടൂർ ഇക്കഴിഞ്ഞ 5ന് മുംബൈയിലാണ് ആരംഭിച്ചത്.

English Summary:

German filmmaker Wim Wenders will arrive in Thiruvananthapuram today on a 2-day visit

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com