ADVERTISEMENT

ഡബ്ലിൻ ∙ കുരുവിള ജോർജ് അയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി. മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മിഷണർ. സാമൂഹിക പ്രതിബദ്ധതയുള്ള, സമദർശിത്വവും നിയമപരമായ നൈപുണ്യവും ഉള്ള വ്യക്തികൾക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തലും, സത്യപ്രസ്താവനകൾ അംഗീകരണവും, വാറന്റുകളും സമൻസ് നൽകലും പോലുള്ള ചുമതലകൾ കൈവശം വയ്ക്കുന്ന ഹോണററി നിയമനമാണ് പീസ് കമ്മിഷണർ.

നിലവിൽ, കുരുവിള ജോർജ് അയ്യങ്കോവിൽ ഫിനെ ഗെയിൽ ഗെയ്ൽ നേതാവും, ട്രിനിറ്റി കോളജ് ഡബ്ലിനിലെ എഐ ഗവേഷകനും, ഒരു യൂറോപ്യൻ പാർലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനുമാണ്. കൂടാതെ, മലങ്കര ഓർത്തഡോക്സ് സഭയുടെ സജീവ അംഗമാണ്. ഭരണനേതൃത്വം, സാങ്കേതികവിദ്യ, സമൂഹസേവനം എന്നിവയിലുള്ള വൈദഗ്ധ്യം അദ്ദേഹത്തെ പീസ് കമ്മിഷണർ എന്ന പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ കൂടുതൽ യോഗ്യനാക്കുന്നു. വർക്ക്ഡേയിലെ ഫുൾടൈം സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അദ്ദേഹം ഡബ്ലിനിൽ ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ആണ് സ്വദേശം.
(വാർത്ത ∙ റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

Kuruvila George Ayyankovil was appointed Peace Commissioner for County Dublin

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com