ADVERTISEMENT

വാട്ടർഫോർഡ് ∙  അയർലൻഡിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗമാണ് 2025- 2027 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുൻ പ്രസിഡന്റ് അനൂപ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡന്റായും രാഹുൽ രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജിബി ജോസഫ്, ജോയിന്റ് സെക്രട്ടറിയായി റോണി സാമുവൽ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ ട്രഷററായി നിർമല അലക്സിനെയും ജോയിന്റ് ട്രഷററായി റോയിസ് പി വർഗീസിനെയും നിയമിച്ചു.

മലയാളം മിഷൻ കോർഡിനേറ്ററായി ജയാ പ്രിൻസിനെയും, കൾച്ചറൽ വിഭാഗം കോർഡിനേറ്ററായി ഗീതു മനോഷിനെയും തിരഞ്ഞെടുത്തു. സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റർ സ്ഥാനത്തേക്ക് ജോൺസൺ പി സണ്ണിയെയും യൂത്ത് വിങ് കോർഡിനേറ്ററായി വിപിൻ ജോൺ തോമസിനെയും നിയമിച്ചു. മീഡിയ കോർഡിനേറ്ററായി ഷാജു ജോസിനെ നിയോഗിച്ചു.

അനൂപ് ജോൺ, ബോബി ഐപ്പ്, സാബു ഐസക് മംഗലശ്ശേരി, അലക്സ് തോമസ്, സുരേഷ് ജോർജ്, നീതു ജോൺ, സാം ജോൺ കോശി, ജോമിച്ചൻ അലക്സ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സംഘടനയുടെ ഓഡിറ്ററായി മെൽബിൻ തോമസ് ചുമതലയേറ്റു. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കമ്മിറ്റി വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികളും വിശദമായി ചർച്ച ചെയ്തു. അസോസിയേഷന്റെ തുടർപ്രവർത്തനങ്ങളിൽ വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും പിന്തുണ കമ്മിറ്റി അഭ്യർഥിച്ചു.

English Summary:

Waterford Malayaee Association has selected new office bearers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com