വാലന്റൈന്‍സ് ദിനത്തില്‍ കെന്റിലെ പബ്ബില്‍ വെടിവയ്പ്പ്; ഒരു സ്ത്രീ മരിച്ചു, പ്രതിക്കായി തിരച്ചില്‍

Mail This Article
ലണ്ടൻ ∙ യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തിൽ നടന്ന വെടിവയ്പ്പില്‍ 40 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. പ്രതിക്കായി കെന്റ് പൊലീസ് തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ നോക്ക്‌ഹോള്‍ട്ടിലെ ത്രീ ഹോഴ്സ്ഷൂസില്‍ നടന്ന വെടിവയ്പ്പില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കെന്റ് പൊലീസ് അധികൃതർ പറഞ്ഞു.
വെടിയേറ്റ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡാര്‍ട്ട്‌ഫോര്‍ഡിന് സമീപം തേംസ് നദിക്ക് കുറുകെയുള്ള ക്വീന്‍ എലിസബത്ത് പാലത്തില്‍ നിന്ന് തോക്ക് ഉൾപ്പടെ ഒരു വാഹനം പൊലീസ് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. പ്രതി വെള്ളത്തിലേക്ക് ഇറങ്ങിയിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.
കൊല്ലപ്പെട്ട സ്ത്രീക്ക് പരിചയമുണ്ടെന്ന് കരുതപ്പെടുന്ന പ്രതി വെടിവയ്പ്പിന് ശേഷം ഉടൻ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവെയ്പ്പ് നടന്നതിനെ തുടർന്ന് പബ് താത്കാലികമായി അടച്ചു.