വിമാനം പറന്നുയർന്നതിന് പിന്നാലെ വയറുവേദന; യുവതിക്ക് കാബിനുള്ളിൽ സുഖപ്രസവം

Mail This Article
×
ബ്രസ്സല്‍സ് ∙ ഗർഭിണിയായ യുവതിക്ക് വിമാനത്തിൽ സുഖ പ്രസവം. രക്ഷകരായി യാത്രക്കാരായ ഡോക്ടറും നഴ്സും. സെനഗലിലെ ഡാക്കറില്‍ നിന്ന് ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം.
ബ്രസ്സല്‍സ് എയര്‍ലൈന്‍സിന്റെ എസ്എന്‍ 202 വിമാനത്തിലാണ് സുഖ പ്രസവം നടന്നത്. രാത്രി 11:51 ന് പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്തിലെ കാബിനുള്ളിൽ യുവതി പ്രസവിച്ചത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി കാബിൻ ക്രൂവിനെ സമീപിച്ച് താൻ ഗർഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അടിയന്തരമായി ഡാക്കറിലേക്ക് വിമാനം തിരിച്ചെങ്കിലും വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് യാത്രയ്ക്കിടെ കുഞ്ഞ് ജനിച്ചു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ കുട്ടി ആരോഗ്യവതിയാണന്ന് സ്ഥിരീകരിച്ചു.
English Summary:
baby born aboard Brussels Airlines flight from Dakar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.