ഔദ്യോഗിക ബഹുമതികളോടെ മുൻ ജർമൻ പ്രസിഡന്റിന് രാജ്യം വിട നൽകി

Mail This Article
ബര്‍ലിന്‍∙ മുന്‍ ഫെഡറല്‍ പ്രസിഡന്റ് ഹോര്‍സ്ററ് കോഹ്ലറിന് (81)ജര്‍മനി വിടനല്‍കി. ചൊവ്വാഴ്ച രാവിലെ ബെര്‍ലിന്‍ കത്തീഡ്രലില്‍ ആയിരുന്നു സംസ്കാര ശുശ്രൂഷ നടന്നത്. ബെര്‍ലിനിലെ ടൗണ്‍ ഹാളിലെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പള്ളിയിലെ ശവസംസ്കാര ചടങ്ങുകൾ നടന്നത്.
ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിൻമിയർ, ചാന്‍സലര്‍ ഒലാഫ് ഷോൾസ്, മുൻ ചാൻസലർ ആംഗല മെർക്കൽ, ഓസ്ട്രിയയുടെ മുന്‍ ഫെഡറല്‍ പ്രസിഡന്റ് ഹെയ്ന്‍സ് ഫിഷര്‍, മുന്‍ ഫെഡറല്‍ ധനകാര്യ മന്ത്രി തിയോ വൈഗല്‍ (സിഎസ്യു) എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
അഞ്ച് ഭരണഘടനാ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, ബുണ്ടെസ്റ്റാഗ്, ബുണ്ടസ്റാത്ത്, ഫെഡറല്‍ ഭരണഘടനാ കോടതി, ബര്‍ബെല്‍ ബാസ്, ആങ്കെ റെഹ്ലിംഗര്‍ എന്നിവര്‍ക്ക് പുറമെ മുന്‍ ഫെഡറല്‍ പ്രസിഡന്റുമാരായ ക്രിസ്റ്റ്യൻ വുള്‍ഫ്, ജോവോഹിം ഗൗക്ക്,എന്നിവരും ബെര്‍ലിന്‍ കത്തീഡ്രലില്‍ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഈ മാസം 1നാണ് മരണം സംഭവിച്ചത്.