ADVERTISEMENT

റോം∙ ഇറ്റലിയിലെ തൊഴിൽ മേഖലയിൽ സ്ത്രീ-പുരുഷ വേതനത്തിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കണക്കുകൾ. പ്രതിദിന വേതനക്കണക്കുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാൾ ശരാശരി 20% കുറഞ്ഞ വേതനമാണ്. ഇറ്റാലിയൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റി (INPS) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ സ്ഥിരമായ വേതനവ്യവസ്ഥിതിയിലെ ലിംഗവ്യത്യാസം തുറന്നുകാണിക്കുന്നത്.

സ്ത്രീകൾക്ക് 39.9% കുറവ് വരുമാനം ലഭിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലും പ്രഫഷനൽ, സയന്റിഫിക്, ടെക്നിക്കൽ സേവനങ്ങളിലും ഈ അന്തരം 35.1% വരെ എത്തുന്നു.

പൊതുമേഖലയിൽപ്പോലും ഈ വ്യത്യാസം പ്രകടമാണ്. ആരോഗ്യ സംരക്ഷണ മേഖലകളിലും സർവ്വകലാശാലകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ലഭിക്കുന്നത് അവരുടെ പുരുഷ സഹപ്രവർത്തകരേക്കാൾ 20% കുറഞ്ഞ വേതനമാണ്. ലിംഗസമത്വ സൂചികയിൽ, 100ൽ 69.2 പോയിന്റുകളുമായി ഇറ്റലി യൂറോപ്യൻ യൂണിയനിൽ 14-ാം സ്ഥാനത്താണ്.

English Summary:

Significant Gender Pay Gap in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com