യുക്മ മീഡിയ കോഓർഡിനേറ്ററായി കുര്യൻ ജോർജ് നിയമിതനായി

Mail This Article
ബർമിങ്ങാം∙ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിങ്ങാമിൽ നടന്നു. ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജനൽ പ്രസിഡന്റുമാരും റീജനുകളിൽ നിന്നുമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മുൻ പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയും അടങ്ങുന്നതാണ് യുക്മ ദേശീയ നിർവാഹക സമിതി. പുതിയ ദേശീയ സമിതി പ്രവർത്തനം ആരംഭിച്ചതിന്റെ തുടർച്ചയായി യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടന നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികയിലുമുള്ള നിയമനങ്ങൾ യോഗം അംഗീകരിച്ചു.
അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള നാഷണൽ പിആർഒ ആൻഡ് മീഡിയ കോഓർഡിനേറ്ററായി കുര്യൻ ജോർജ് നിയമിതനായി. സ്ഥാനമൊഴിഞ്ഞ യുക്മ നാഷനൽ കമ്മിറ്റിയുടെ (2022 - 2025) ജനറൽ സെക്രട്ടറിയായിരുന്നു കുര്യൻ ജോർജ്. കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയായ കുര്യൻ ജോർജ് ബോൾട്ടൺ മലയാളി അസോസിയേഷൻ അംഗമാണ്
ബോൾട്ടണിലെ സ്കാൻ കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ ടീം ലീഡറായി ജോലി ചെയ്യുകയാണ് കുര്യൻ ജോർജ്.ഭാര്യ മിനി ബോൾട്ടൺ ഹോസ്പിറ്റലിൽ ഐ വി സ്പെഷ്യലിസ്റ്റ് നഴ്സായി ജോലി ചെയ്യുന്നു. മക്കൾ: അലൻ, ജോഷ്വ.
യുക്മയുടെ പുതിയ നാഷണൽ പിആർഒ ആൻഡ് മീഡിയ കോഓർഡിനേറ്ററായി നിയമിതനായ കുര്യൻ ജോർജിനെ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സ്ഥാനമൊഴിയുന്ന പിആർഒ അലക്സ് വർഗീസ് എന്നിവർ അഭിനന്ദിച്ചു.