ADVERTISEMENT

ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൻ സംഘടിപ്പിക്കുന്ന രാജ്യാന്തര  വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് ജർമൻ പ്രാദേശിക സമയം 4.30ന് വർച്വൽ വേദിയിലാണ് പരിപാടി. 

അരൂര്‍ എംഎല്‍എയും പ്രശസ്ത ഗായികയുമായ ദലീമ ജോജോ മുഖ്യാതിഥി ആകും. ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ (ജര്‍മനി) മുഖ്യപ്രഭാഷണം നടത്തും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തില്‍ പ്രൊഫ.ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് (ജര്‍മനി), ജീജ ജോയി വര്‍ഗീസ് (അയര്‍ലൻഡ്), ശ്രീജ ഷില്‍ഡ്കാമ്പ് ( ജര്‍മനി ) എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും.

veena-george-to-inaugurate-world-malayali-councils-international-womens-day-celebration-1

ഗ്ളോബല്‍ വനിതാ ഫോറം പ്രസിഡന്റ് ഡോ .ലളിത മാത്യു,സെക്രട്ടറി സിന്ധു ഹരികൃഷ്ണന്‍,യൂറോപ്പ് റീജന്‍ വനിതാ ഫോറം പ്രസിഡന്റ് ബ്ളെസി റ്റോം കല്ലറക്കല്‍, സെക്രട്ടറി ആന്‍സി വര്‍ഗീസ് എന്നിവര്‍ വനിതാ ദിന സന്ദേശം നല്‍കും. ഗ്ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, പ്രസിഡന്റ് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്ററഫര്‍ വര്‍ഗീസ്, ട്രഷറര്‍ ശശികുമാര്‍ നായര്‍, യൂറോപ്പ് റീജന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, പ്രസിഡന്റ് ജോളി പടയാട്ടില്‍ (ജര്‍മനി), സെക്രട്ടറി ബാബു തോട്ടപ്പള്ളി (യുകെ),വൈസ് ചെയര്‍മാന്‍ ഗ്രിഗറിമേടയില്‍, ട്രഷറര്‍ ഷൈബു കട്ടിക്കാട്ട്, മാധ്യമ പ്രവര്‍ത്തകനും ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, എജ്യൂക്കേഷന്‍ ഫോറം ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ജോജസ്ററ് മാത്യു, യൂറോപ്യന്‍ റീജൻ വൈസ് ചെയര്‍മാന്‍ ബിജു വൈക്കം (അയര്‍ലൻഡ്) യൂറോപ്പ് റീജന്‍ അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു (യു കെ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. നിക്കോള്‍ കാരുവള്ളില്‍ (ജര്‍മനി) പരിപാടികള്‍ മോഡറേറ്റ് ചെയ്യും.

English Summary:

Veena George will inaugurate World Malayali Council's International Women's Day celebration.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com