ADVERTISEMENT

ലണ്ടൻ∙ യുകെയിൽ വിദ്യാർഥി വീസയിൽ എത്തിയ മലയാളി ദമ്പതികൾ തമ്മിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന്  ഭർത്താവിനെ കത്തി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. നോർത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ആണ് സംഭവം നടന്നത്. പുറത്തു നിന്നും വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേൽപ്പിക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.  എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷം മുൻപാണ്  വിദ്യാർഥി വീസയില്‍ യുകെയിൽ എത്തിയത്. ഭാര്യ വിദ്യാർഥി വീസയിലും ഭർത്താവ് ആശ്രിത  വീസയിലും ആണ്. പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വർക്ക്‌ വീസയിലേക്ക് മാറിയിരുന്നു. 

ഭർത്താവിന്റെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് പാരാമെഡിക്സിന്റെ സഹായം തേടിയതോടെയാണ് പൊലീസ് കേസ് എടുത്തത്. ഇതേതുടർന്ന് ഭാര്യ അറസ്റ്റിലായതുമെന്നാണ് . അക്രമത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ലങ്കിലും മുൻപും വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. സംഭവം നടന്ന വീട്ടിൽ ധാരാളം മലയാളികള്‍ ഒരുമിച്ചു താമസിച്ചിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവണ്മെന്റ് ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കും. 

കേസ് സങ്കീർണ്ണമായ സാഹചര്യത്തിലേക്ക് നീങ്ങിയാൽ സാക്ഷികൾ ആകേണ്ടി വരും എന്നതിനാൽ ദമ്പതികൾക്ക് ഒപ്പം താമസിച്ചിരുന്ന വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനും തയാറായിട്ടില്ല. യുകെ മലയാളികള്‍ക്കിടയില്‍ പലതരം ഗാര്‍ഹിക പീഡന വിവരങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ്  ഭാര്യ ഭര്‍ത്താവിനെ കുത്തി പരുക്കേൽപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുകെയിലെ നിയമ പ്രകാരം കൊലപാതക ശ്രമത്തിനാണ് കേസെടുക്കുക എന്നതിനാല്‍ ഭാര്യ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് കരുതപ്പെടുന്നത്.

English Summary:

A Malayali woman in the UK, who arrived on a student visa with her husband, was arrested after she stabbed him during a domestic dispute. The husband sustained serious injuries in the attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com