വൈകിയോടൽ, സർവീസ് റദ്ദാക്കൽ; ജർമൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരമായി നൽകിയത് 197 മില്യൻ യൂറോ

Mail This Article
ബര്‍ലിന്‍ ∙ ട്രെയിനുകളുടെ വൈകി ഓടലും സർവീസ് റദ്ദാക്കലും സംബന്ധിച്ച പരാതികളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരമായി 197 മില്യൻ യൂറോ നല്‍കിയതായി ജര്‍മന്‍ റെയില്‍ ഓപ്പറേറ്റര്‍ ഡോയ്ഷെ ബാന്‍ (ഡിബി). ജര്‍മനിയിലെ 6 ദശലക്ഷത്തിലധികം റെയില്‍വേ യാത്രക്കാർക്കാണ് നഷ്ടപരിഹാര തുക നല്‍കിയത്.
ഡോയ്ഷെ ബാനിന്റെ മൂന്നിലൊന്ന് ദീര്‍ഘദൂര റെയില്‍ സര്‍വീസുകളും 2024 ല്‍ കൃത്യസമയം പാലിച്ചിരുന്നില്ല. ഒരു ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിന് ശേഷം 5:59 മിനിറ്റില്‍ കൂടുതല്‍ എത്തിയാല്‍ അത് കാലതാമസമായി കമ്പനി കണക്കാക്കും. ഡോയ്ഷെ ബാന്‍ വരവിന്റെ ഏകദേശം 37.5% തുകയും ആ ഇനത്തിൽ കണക്കാക്കപ്പെട്ടു. സമയനിഷ്ഠയുടെ കാര്യത്തിൽ 21 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റേറ്റിങ് ആണിത്.
ഏകദേശം 7 ദശലക്ഷം ആളുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതിന് ഏകദേശം 6.9 ദശലക്ഷം ക്ളെയിം ലഭിച്ചു. 2023 ല്‍ കമ്പനിക്ക് 5.6 ദശലക്ഷം ക്ളെയിമുകള്‍ ലഭിക്കുകയും 132.8 ദശലക്ഷം യൂറോ അടയ്ക്കേണ്ടി വരികയും ചെയ്തു. ജര്‍മനിയിലെ റെയില്‍വേ സംവിധാനം സമീപ വര്‍ഷങ്ങളില്‍ മോശം പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
അമിത തിരക്ക്, സർവീസ് റദ്ദാക്കൽ, വൈകി ഓടൽ തുടങ്ങിയ പ്രശ്നങ്ങളാണ് യാത്രക്കാർ കൂടുതലും നേരിടുന്നത്. ഡിബി പറയുന്നതനുസരിച്ച്, 2024 ലെ 80% കാലതാമസത്തിനും കാരണം ഇനിയും നവീകരിക്കാത്ത അടിസ്ഥാന സൗകര്യങ്ങളാണ്. ഗതാഗത തിരക്ക് കൂടുന്നതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. 2030 ഓടെ 41 ഹൈ–ട്രാഫിക് ഇടനാഴികളില്‍ റെയില്‍ ഓപ്പറേറ്റര്‍ ഇപ്പോള്‍ വലിയ നവീകരണത്തിന് പദ്ധതിയിടുന്നുണ്ട്.
2027 അവസാനത്തോടെ ദീര്‍ഘദൂര എക്സ്പ്രസ് സര്‍വീസുകളുടെ കൃത്യനിഷ്ഠ 75% മുതല്‍ 80% വരെയാക്കാനാണ് ഡിബി ലക്ഷ്യമിടുന്നതെന്ന് വക്താവ് പറഞ്ഞു. പഴയതും ഓവര്‍ലോഡ് ആയതുമായ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജര്‍മനിയുടെ റെയില്‍ ഓപ്പറേറ്റര്‍ ഡോയ്ഷെ ബാന്‍ പറഞ്ഞു.