ഐഎജി യുകെ ആൻഡ് യൂറോപ്പ് നാഷനൽ കോൺഫറൻസ് മാർച്ച് 21 മുതൽ

Mail This Article
മാഞ്ചസ്റ്റർ∙ ഐഎജി യുകെ ആൻഡ് യൂറോപ്പിന്റെ 18-ാമത് ദേശീയ സമ്മേളനം മാർച്ച് 21 മുതൽ 23 വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അനുഗ്രഹീത കൺവൻഷൻ പ്രസംഗകനായ പാസ്റ്റർ സുഭാഷ് കുമരകം മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സാം റോബിൻസൺ ഐഎജി ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനിൽ ഡോ. ബ്ലെസൻ മേമന തിരുവചനം ശുശ്രൂഷിക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയോടെ സമ്മേളനം സമാപിക്കും. പാസ്റ്റർ ജോൺലി ഫിലിപ്പ് കോൺഫറൻസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫറൻസ് കൺവീനറായും, പാസ്റ്റർ സാംസൺ ഡാനിയേൽ ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിക്കും
വാർത്ത : പോൾസൺ ഇടയത്ത്