സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിലിന്റെ പൊതുദർശനം എസ്കസ് റയിൻഹാമിൽ 13ന്

Mail This Article
×
ലണ്ടൻ∙ ബക്കൻറിയിൽ കഴിഞ്ഞയാഴ്ച അന്തരിച്ച സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിലിന്റെ (59) പൊതുദർശനം 13ന്. എസ്കസ് റയിൻഹാമിലെ ഔർ ലേഡി ഓഫ് ലാസ്‌ലെറ്റിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുന്നത്. സിറോ മലബാർ ഈസ്റ്റ്ഹാം സെന്റ് ജോർജ് മിഷൻ അംഗമായ സണ്ണിയുടെ പൊതുദർശന ശുശ്രൂഷകൾ രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. മരണാനന്തര ശുശ്രൂഷകൾ ഒരു മണിയോടുകൂടി അവസാനിക്കും.
തുടർന്ന്, നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തൊടുപുഴ കരിമണ്ണൂർ സ്വദേശിയാണ് സണ്ണി. ഭാര്യ സിനി നേഴ്‌സാണ്, മകൾ അയന സണ്ണി മെഡിക്കൽ വിദ്യാർഥിനിയാണ്.
English Summary:
The public viewing for Sunny Augustine Poovanthuruthil, 59, who passed away last week in Buckhurst, London, will be held on Thursday, the 13th, at Our Lady of La Salette in Essex Rainham.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.