ലളിത് മോദിക്ക് ഇന്ത്യൻ മറുപടി ‘വനൗതുവി’ലൂടെ; പാസ്‌പോർട്ട് റദ്ദാക്കും

Mail This Article
×
ന്യൂഡൽഹി ∙ ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായി ലണ്ടനിലേക്കു കടന്ന ലളിത് മോദിക്ക് അനുവദിച്ചിരുന്ന പാസ്‌പോർട്ട് റദ്ദാക്കാൻ വനൗതു പ്രധാനമന്ത്രി രാജ്യത്തെ സിറ്റിസൻഷിപ് കമ്മിഷനു നിർദേശം നൽകി.
കേസന്വേഷണങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഒളിച്ചോടിയതാണു ലളിത് മോദിയെന്നു കാട്ടിയാണ്, തെക്കൻ ശാന്തസമുദ്രത്തിലെ ചെറുരാഷ്‌ട്രമായ വനൗതു പ്രധാനമന്ത്രി ജോഥാം നപാതിന്റെ നടപടി. തന്റെ ഇന്ത്യൻ പാസ്‌പോർട്ട് തിരികെ നൽകാൻ (സറണ്ടർ) ലളിത് മോദി അപേക്ഷ സമർപ്പിച്ചിരിക്കെയാണ് വനൗതുവിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയം.
2010ൽ ആണു ലളിത് മോദി ലണ്ടനിലേക്കു കടന്നത്. ലളിത് മോദിയുടെ വനൗതു പൗരത്വം റദ്ദാക്കാൻ കേന്ദ്ര സർക്കാർ അഭ്യർഥിച്ചിരുന്നുവെന്നും ഇതിന്റെ തുടർച്ചയായാണ് ഇടപെടൽ എന്നുമാണു വിവരം.
English Summary:
Vanuatu PM orders cancellation of Lalit Modi's passport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.