ബെഡ്ഫോർഡിൽ ദ്വിദിന നോമ്പുകാല ധ്യാനം 15 മുതൽ

Mail This Article
ബെഡ്ഫോർഡ് ∙ വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി വിസി ആണ് വിശുദ്ധവാര ധ്യാനവും തിരുവചന പ്രഘോഷണവും നയിക്കുന്നത്.
നോമ്പുകാല ദ്വിദിന ധ്യാനത്തിലും തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ നവീകരണവും ആത്മീയമായ ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആണ് ബെഡ്ഫോർഡിൽ ക്രമീകരിക്കുക.
മാർച്ച് 15ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെയും ഔർ ലേഡി കത്തോലിക്കാ ചർച്ചിലും (Opp. Sainsbury's Kempton. MK42 8QB) 16ന് വൈകിട്ട് 3 മണി മുതൽ 8 മണിവരെ ക്രൈസ്റ്റ് ദ് കിങ് കത്തോലിക്കാ ചർച്ചിലും (Harrowden Road, Bedford, MK42 9SP) ആണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. നോമ്പുകാല ധ്യാന ശുശ്രുഷയിൽ എല്ലാവരും പങ്കെടുക്കണമെന്ന് മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും ഓർമപ്പെടുത്തി.