ജര്‍മനിയില്‍ ട്രക്കും ട്രാമും കൂട്ടിയിടിച്ച് മൂന്ന് മരണം

Mail This Article
ബർലിൻ∙ ജർമനിയിലെ ബാഡൻ-വുർട്ടെംബർഗ് സംസ്‌ഥാനത്തിലെ ഉബ്‌സ്റ്റാഡ്-വെയ്‌ഹരിന് സമീപം കാവൽക്കാരനില്ലാത്ത റെയിൽവേ ക്രോസിങ്ങിൽ ട്രക്കും ട്രാമും കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഒട്ടറെ പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രാം ൈഡ്രവർ കാബിനിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. അപകടത്തിൽ പുരുഷനെയും സ്ത്രീയെയും കാണാതായിരുന്നു. വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ട്രാമിന്റെ മുൻവശത്തുനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. അപകടത്തിൽ തീപിടിച്ച ട്രക്ക് പൂർണമായും കത്തിനശിച്ചു. ഹീറ്റിങ് ഓയിൽ നിറച്ച ടാങ്കർ ലോറിയുടെ ൈഡ്രവർക്ക് ഗുരുതരമായി പരുക്കേറ്റു.
അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിഗ്നൽ ലാമ്പുകളിലെ തകരാറും പരിശോധിക്കുന്നുണ്ട്. വൈകീട്ട് നാലോടെയാണ് തീ പൂർണമായും അണച്ചത്.