സേവനം യുകെ 14-ാംകുടുംബ യൂണിറ്റ് ലണ്ടനിൽ രൂപീകരിച്ചു

Mail This Article
ലണ്ടൻ∙ സേവനം യുകെയുടെ നേതൃത്വത്തിൽ 14-ാമത് കുടുംബയൂണിറ്റ് ലണ്ടനിൽ രൂപീകരിച്ചു. മാർച്ച് 8ന് രാജ്യാന്തര വനിതാ ദിനത്തിലാണ് യൂണിറ്റ് ഔദ്യോഗികമായി രൂപീകരിച്ചത്.
പ്രസിഡന്റായി സജീവ് മുകലേൽ, സെക്രട്ടറിയായി ബൈജു നാരായണൻ, ട്രഷററായി രാജേഷ് വടക്കേടം എന്നിവരെ തിരഞ്ഞെടുത്തു. വനിതാ കോ-ഓർഡിനേറ്റർമാരായി സന്ധ്യ സദാനന്ദൻ, മഹിമ ഗണേഷ് എന്നിവരും ചുമതലയേറ്റു. ശ്രീനാരായണ ഗുരുദർശനം ലണ്ടനിൽ പ്രചരിപ്പിക്കുക എന്നതാണ് കുടുംബ യൂണിറ്റിന്റെ ലക്ഷ്യമെന്ന് സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കൽ പറഞ്ഞു. കുടുംബ യൂണിറ്റ് കൺവീനർ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സതീഷ് കുമാർ, കല ജയൻ, അനിൽകുമാർ ശശിധരൻ, സിബി കുമാർ, സദാനന്ദൻ ദിവാകരൻ എന്നിവർ ആശംസകൾ അറിയിച്ചു. സേവനം യുകെ കൺവീനർ സജീഷ് ദാമോദരൻ സ്വാഗതവും അനിൽകുമാർ രാഘവൻ നന്ദിയും പറഞ്ഞു. യൂണിറ്റിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലണ്ടനിലെ ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ കുടുംബയൂണിറ്റ് സജീവമാകും. മേയ് മാസത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരു ഹാർമണിയിൽ യൂണിറ്റിലെ അംഗങ്ങൾ പങ്കെടുക്കും.