പിതൃവേദിയുടെ സൂപ്പർ ഡാഡ് ബാഡ്മിന്റൻ മത്സരം മാർച്ച് 15 ന്; ഒരുക്കങ്ങൾ പൂർത്തിയായി

Mail This Article
ഡബ്ലിൻ ∙ സിറോ മലബാർ അയർലൻഡ് ഡബ്ലിൻ റീജനൽ പിതൃവേദിയുടെ ''സൂപ്പർ ഡാഡ് ബാഡ്മിന്റൻ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജനൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, സെക്രട്ടറി ജിത്തു മാത്യു എന്നിവർ അറിയിച്ചു. പിതൃവേദിയുടെ നേതൃത്വത്തിൽ ഡാഡ്സ് ബാഡ്മിന്റൻ മത്സരം മാർച്ച് 15ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ പോപ്പിൻട്രീ കമ്മ്യൂണിറ്റി സ്‌പോർട്‌സ് സെന്ററിൽ നടക്കും
എസ്എംസിസി ഡബ്ലിൻ റീജനൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ സൂപ്പർ ഡാഡ് ബാഡ്മിന്റൻ മത്സരത്തിന്റെ ഉദ്ഘാടനം പിതൃവേദിയുടെ റീജനൽ ഡയറക്ടർ റവ .ഫാ സിജോ ജോൺ വെങ്കിട്ടക്കൽ നടത്തും. റവ ഫാ. സെബാൻ സെബാസ്റ്റ്യന്‍, റവ ഫാ. ബൈജു കണ്ണംപിള്ളി എന്നിവർ അനുഗ്രഹ സന്ദേശവും, സഭായോഗം ട്രസ്റ്റി സെക്രട്ടറി ബിനോയി ജോസ്, എസ്എംസിസി ജോയിന്റ് സെക്രട്ടറി ടോം ജോസ്, സീജോ കാച്ചപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിക്കും.
സൂപ്പർ ഡാഡ് ബാഡ്മിന്റൻ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും സിറോ മലബാർ അയർലൻഡ് നാഷനൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ നിർവഹിക്കും.
42 ടീമുകൾ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയികൾക്ക് ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ ഉടമസ്ഥതയിലുള്ള യൂറേഷ്യ സൂപ്പർമാർക്കറ്റിൽ പ്രവർത്തിക്കുന്ന സ്പൈസ് വില്ലേജ് ഇന്ത്യൻ ക്യുസീൻ നൽകുന്ന 501 യൂറോയും സിറോ മലബാർ പിതൃവേദിയുടെ എവർ റോളിങ് ട്രോഫിയും നൽകുന്നു. രണ്ടാമതായി എത്തുന്ന വിജയിക്ക് 301 യൂറോ ക്യാഷ് പ്രൈസ് 'അയർലൻഡിലെ ബ്ലൂചിപ്സ് ടൈൽസ് കമ്പനി സ്പോൺസർ ചെയ്യുന്ന 301 യൂറോ ക്യാഷ് പ്രൈസും സിറോ മലബാർ പിതൃവേദിയുടെ എവർ റോളിങ് ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് മലയാളിയുടെ നേതൃത്വത്തിൽ പ്രമുഖ കാർ സെയിൽ സ്ഥാപനമായ ഓട്ടോ എക്സ്പെർട്ട് ഡബ്ലിൻ ഉടമ സണ്ണി ജോസ് സ്പോൺസർ ചെയ്യുന്ന 201 യൂറോ ക്യാഷ് പ്രൈസും സിറോ മലബാർ പിതൃവേദിയുടെ എവർ റോളിങ് ട്രോഫിയും നൽകുന്നു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് വിജയിക്ക് വിൻസന്റ് നിരപ്പേൽ നൽകുന്ന 101 യൂറോയുടെ ക്യാഷ് പ്രൈസും നൽകുന്നു.
സൂപ്പർ ഡാഡ് മത്സരത്തിന്റെ റജിസ്‌ട്രേഷൻ രാവിലെ കൃത്യം 9.30 ന് ആരംഭിക്കും. ഡബ്ലിൻ റീജിയൻ പിതൃവേദി ഒരുക്കുന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിതൃവേദിയുടെ റീജണൽ ഡയറക്ടർ റവ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ അറിയിച്ചു .കൂടുതൽ വിവരങ്ങ്ൾക്ക് - Siby 0894488895 -Jithu - 0870619820