ജര്‍മനിയില്‍ തൊഴില്‍ കുടിയേറ്റം കൂടി, നാടുകടത്തലുകൾ വർധിച്ചു: ആഭ്യന്തര മന്ത്രി

Mail This Article
×
ബര്‍ലിന്‍ ∙ ഷോള്‍സ് സഖ്യ സർക്കാരിന്റെ കുടിയേറ്റ നയം വിജയിച്ചതായി സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി നാൻസി ഫൈസർ. കാരണം ഈ സർക്കാരിന്റെ കാലത്ത് നാടുകടത്തലുകൾ വർധിച്ചു, അഭയാർഥികൾ കുറഞ്ഞു. ഇതാണ് കുടിയേറ്റത്തെ നേരിടുന്നതിൽ മികച്ച പ്രകടനം നടത്തിയെന്ന് പറയാൻ കാരണമെന്നും നാൻസി ഫൈസർ വ്യക്തമാക്കി. ഭാവി കുടിയേറ്റത്തെയും അഭയ നയത്തെയും കുറിച്ചുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി
ഗിമ്മിക്കുൾ കൊണ്ട് വെല്ലുവിളികൾ പരിഹരിക്കപ്പെടില്ല. 2021 മുതൽ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം 77% വർധിച്ചു. അതേസമയം അഭയാർഥികളുടെ എണ്ണം പകുതിയായി കുറയുകയും നാടുകടത്തപ്പെട്ടവരുടെ എണ്ണം രണ്ട് വർഷം മുൻപുള്ളതിനേക്കാൾ 55% വർധിക്കുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary:
Nancy Faeser,Home Minister Of Germany defends record on immigration.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.