ADVERTISEMENT

 സ്റ്റീവനേജ്∙ ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ 'സർഗ്ഗം സ്റ്റീവനേജും', ലണ്ടനിലെ സജീവ ബാഡ്മിന്റൺ ക്ലബ്ബായ 'സ്റ്റീവനേജ് സ്മാഷേഴ്സും' ചേർന്ന് 'ഓൾ യു കെ ഓപ്പൺ മെൻസ് ഇന്റർമീഡിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്' സംഘടിപ്പിക്കുന്നു. സ്റ്റീവനേജിലെ 'മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ്ബി'ന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ മേയ് 31നാണ് ടൂർണമെന്റ് നടക്കുന്നത്.

ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 501 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 301 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 201 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനത്തിന് 101 പൗണ്ടും ട്രോഫിയുമാണ് സമ്മാനം. കൂടാതെ ജേതാക്കൾക്ക് ജഴ്സികളും സമ്മാനമായി ലഭിക്കും.

 ഈ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ എത്രയും പെട്ടെന്ന് ഫീസടച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. ആദ്യത്തെ പത്ത് ടീമുകൾക്ക് സ്റ്റീവനേജ് സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ് സമ്മാനിക്കുന്ന ആകർഷകമായ ബാഡ്മിന്റൺ ജഴ്സികൾ ലഭിക്കും.

യോനെക്സ് മാവിസ് 300 ഗ്രേഡ് പ്ലാസ്റ്റിക് ഷട്ടിൽ ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിലെ എ, ബി, സി ലെവൽ കളിക്കാർക്ക് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവാദമില്ല. ഡബിൾസ് ടീമുകൾ തങ്ങളുടെ ടീം പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ ഇന്റർമീഡിയേറ്റ് മത്സര യോഗ്യതാ നിയമങ്ങൾ പാലിക്കണം എന്നും സംഘാടകർ നിർദ്ദേശിച്ചു. മത്സരങ്ങൾ മേയ് 31ന്  രാവിലെ ഒൻപതിന് ആരംഭിക്കും.

For More  Details :
Manoj John  : 07735285036
Tom: 07477183687
Anoob : 07429099050

Tournament Venue:
Marriotts Gymnastics Club , Telford Ave, 
Stevenage SG2 0AJ

English Summary:

Sargam-Smashers' Doubles Badminton Tournament in Stevenage on May 31

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com