ജർമൻ ചാൻസലർ തിരഞ്ഞെടുപ്പ് മേയ് ആറിന്; ഫ്രെഡറിക് മെർസ് പുതിയ ചാൻസലറാകും

Mail This Article
ബർലിൻ∙ ജർമനിയിൽ പുതിയ ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മേയ് ആറിന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സിഡിയു നേതാവ് ഫ്രെഡറിക് മെർസിനെ പുതിയ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ നടക്കും. നിലവിൽ, എസ്പിഡിയുടെയും സിഡിയുവിന്റെയും സഖ്യ കരാറിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
സിഡിയു/സിഎസ്‌യുവും എസ്പിഡിയും തമ്മിൽ സഖ്യ കരാറിൽ ധാരണയായെങ്കിലും, ഇരു പാർട്ടികളുടെയും അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ചാൻസലർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സഖ്യ കരാറിന് ഇരു പാർട്ടികളും അംഗീകാരം നൽകേണ്ടത് നിർബന്ധമാണ്. പാർട്ടി സമ്മേളനങ്ങളിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുക.
സിഡിയുവിന്റെ നിയമം അനുസരിച്ച്, ൽ 28ന് പാർട്ടി സമ്മേളനം സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. എസ്പിഡി അംഗങ്ങളുടെ വോട്ടെടുപ്പ് 30ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പാർലമെന്ററി ഗ്രൂപ്പ് മീറ്റിങ്ങുകൾ മേയ് 5ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ചാൻസലർ തിരഞ്ഞെടുപ്പിന് ശേഷം, ഫെഡറൽ പ്രസിഡന്റ് പുതിയ മന്ത്രിസഭാംഗങ്ങളെ നിയമിക്കും.