ADVERTISEMENT

ലണ്ടൻ/കോട്ടയം ∙യുകെയിൽ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോൺ (48) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. രണ്ടര വർഷം മുൻപാണ് ജൂലിയും കുടുംബവും വെയിൽസിലെ ന്യൂപോർട്ടിൽ എത്തിയത്. ചികിത്സയിലിരിക്കെ മാതാപിതാക്കൾക്കൊപ്പം കുറച്ചു ദിവസം താമസിക്കുന്നതിനായി ഏതാനും ആഴ്ചകൾക്ക് മുൻപാണ് ജൂലി നാട്ടിലെത്തിയത്.

ഭർത്താവ്: വിശാഖപട്ടണം സ്വദേശി സന്തോഷ്. മക്കൾ: ആൽവിൻ സന്തോഷ്, ജെസ്‌വിൻ സന്തോഷ്. മാതാപിതാക്കൾ: കൊണ്ടൂർ വടക്കേൽ എൻ.കെ.ജോൺ, ഗ്രേസി ജോൺ. സഹോദരങ്ങൾ: ജോസി ജോൺ, ജൂബി ബിനോയ്, ജോമോൻ ജോൺ.

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് സഹോദരൻ ജോമോന്റെ പതാഴയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

English Summary:

Malayali Nurse in UK passes away - Julie John

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com