‘സീയോൻ രാജൻ’: പുതിയ ഓശാന ഗീതവുമായി കുമ്പിൾ ക്രിയേഷൻസ്

Mail This Article
ബർലിൻ∙ കുമ്പിൾ ക്രിയേഷൻസ് 'സീയോൻ രാജൻ' എന്ന ഓശാന ഗീതം യൂട്യൂബിലൂടെ റിലീസ് ചെയ്തു. ലിബിൻ സ്കറിയ ആലപിച്ച് ബ്രൂക്ക്സ് വർഗീസ് (ജർമനി) സംഗീതം നൽകിയ ഈ ഗാനത്തിന് ജോസ് കുമ്പിളുവേലിലാണ് രചന നിർവഹിച്ചിരിക്കുന്നത്. ഇന്നലെ കുമ്പിൾ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
അബിൻ ജെ.സാം ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത ഓടക്കുഴൽ വാദകൻ ജോസി ആലപ്പുഴ ഫ്ലൂട്ട് വായിച്ചിരിക്കുന്നു. സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലിയാണ് ആൽബം കോഓർഡിനേറ്റ് ചെയ്തത്.
കൊച്ചി മെട്രോ സ്റ്റുഡിയോയിൽ ഷിയാസ് മനോലാണ് സോങ് ഡിസൈൻ നിർവഹിച്ചത്. നിഖിൽ അഗസ്റ്റിൻ ക്യാമറയും, റോബിൻ ജോസ് എഡിറ്റിങ്ങും നിർവഹിച്ചു.
കുമ്പിൾ ക്രിയേഷൻസിന്റെ തുടർച്ചയായ ആറാമത്തെതും, ജോസ് കുമ്പിളുവേലിൽ രചിച്ച ആറാമത്തെ നോമ്പുകാല ഗാനവുമാണിത്. ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവരാണ് ഈ ആൽബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ആവശ്യക്കാർക്ക് പിന്നണി സംഗീതത്തോടുകൂടി ആലപിക്കാൻ വരികളടങ്ങിയ കരോക്കെയും യൂട്യൂബിൽ ലഭ്യമാണ്.