യുകെയിലെ ദേവാലയങ്ങളിൽ ഓശാന ശുശ്രൂഷകൾ ഭക്തിനിർഭരമായി; വിശുദ്ധവാരാചരണത്തിന് തുടക്കം

Mail This Article
×
ലണ്ടൻ ∙ യുകെയിലെ വിവിധ ദേവാലയങ്ങളിൽ മലയാളികൾ ഓശാന പെരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു.
സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഫാ. അലൻ വർഗീസും ഇടവക വികാരി എബി ഫിലിപ്പും ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷകൾക്ക് ഫാ. ബഹനാൻ കോരുത് മുഖ്യ കാർമ്മികനായിരുന്നു.
യുകെയിലെ സിറോ മലബാർ, സിറിയൻ യാക്കോബായ, മലങ്കര കത്തോലിക്കാ, മലങ്കര ഓർത്തഡോക്സ്, ക്നാനായ കത്തോലിക്കാ, ക്നാനായ യാക്കോബായ തുടങ്ങിയ വിവിധ ദേവാലയങ്ങളിലും ഓശാന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി നടന്നു.

യേശുവിന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കുന്ന പീഡാനുഭവ ആഴ്ചയ്ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി.
English Summary:
Holy Week begins with devotional services in churches across the UK.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.