ദിവസത്തിൽ 40 തവണ ഫോൺ വിളിക്കും, പോരാത്തതിന് ഇമെയിലും മെസേജിങും; പ്രണയപ്പകയിൽ പൊലീസുകാരിയുടെ ‘പ്രതികാരം’

Mail This Article
ന്യൂകാസിൽ∙ പ്രണയപ്പകയിൽ മുൻ കാമുകനെ നിരന്തരമായി ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 48 വയസ്സുകാരിയായ സൂ തോർപ് ആണ് മുൻ കാമുകനും സർഫ് ഇൻസ്ട്രക്ടറുമായ 58 വയസ്സുകാരൻ ബാരി ഹെൻഡേഴ്സണെ ശല്യപ്പെടുത്തിയത്.
സൂ തോർപ് ബാരിയുടെ ജോലി സ്ഥലത്തെത്തി ഇയാളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞു. ഗർഭിണികളെ പീഡിപ്പിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തതായി സൂ ബാരിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഒരിക്കൽ സുഹൃത്തിനൊപ്പം കഫേയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ബാരിയെ പരസ്യമായി സൂ അധിക്ഷേപിച്ചു.
ഇതിനുപുറമെ ഡിറ്റക്ടീവ് കോൺസ്റ്റബിൾ കൂടിയായ തോർപ്, ബാരിയുമായി പിരിഞ്ഞതിന് ശേഷം പൊലീസ് നാഷനൽ കംപ്യൂട്ടർ ഉപയോഗിച്ച് ബാരിയെ സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞു. നിയമവിരുദ്ധമായി ഈ പ്രവൃത്തി സൂ നിഷേധിച്ചെങ്കിലും കോടതി കുറ്റക്കാരിയായി കണ്ടെത്തി. മാത്രമല്ല പ്രതി മുൻ കാമുകന് ഒരു വർഷത്തിലേറെയായി നിരന്തരമായി അവഹേളിക്കുന്ന ഇമെയിലുകൾ, ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ അയച്ചതായി കോടതി കണ്ടെത്തി.
ടൈൻ ആൻഡ് വെയറിലെ വിറ്റ്ലി ബേ സ്വദേശിയായ തോർപ്പിന് ജഡ്‌ജി അമാൻഡ റിപ്പോൺ ജാമ്യം അനുവദിച്ചു. അടുത്ത മാസം കേസിൽ വിധി പറയും
2014ൽ ഡേറ്റിങ് സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും താമസിയാതെ ഒരുമിച്ച് താമസം ആരംഭിച്ചു. കുട്ടികൾ വേണമെന്ന് തീരുമാനിച്ചതിന് ശേഷം തോർപ്പിന് രണ്ടുതവണ ഗർഭണിയായി. പക്ഷേ രണ്ടു തവണയും ഗർഭം അലസുകയും ഐവിഎഫ് ചികിത്സ പരാജയപ്പെടുകയും ചെയ്തുവെന്ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ കേസ് പരിഗണിക്കവെ അറിയിച്ചിരുന്നു.
2019ൽ, നിരവധി തർക്കങ്ങളെ തുടർന്ന് ഇവരുടെ ബന്ധം വഷളായി. 2020 ജൂലൈയിൽ ബാരി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ, സൂ ശല്യപ്പെടുത്തൽ ആരംഭിച്ചു. ദിവസത്തിൽ 40 തവണ വരെ വിളിക്കുകയും, ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുകയും, വോയിസ് മെയിലുകൾ അയക്കുകയും, തന്നെ ചതിച്ചെന്ന് നിരന്തരം ആരോപിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സൂ തോർപ്പിനെ നോർത്തംബ്രിയ പൊലീസ് സേനയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.