വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വാക്കിങ് ചലഞ്ച് സീസൺ 2 ഇന്ന് മുതൽ

Mail This Article
വാട്ടർഫോർഡ്∙ മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന നടത്തം വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സമ്മർ പ്രോഗ്രാമിന്റെ ഭാഗമായി വാക്കിങ് ചലഞ്ചായി സംഘടിപ്പിക്കുന്നു. 'ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ' എന്ന ലക്ഷ്യത്തോടെയുള്ള സീസൺ 2 ചലഞ്ച് ഇന്ന് മുതൽ. ഇതിനോടകം നൂറിലധികം അംഗങ്ങൾ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ ആപ്പ് വഴി നിരീക്ഷിക്കും.
ഏറ്റവും കൂടുതൽ ദൂരം നടക്കുന്നവർക്ക് മേയ് 10ന് വാട്ടർഫോർഡിൽ നടക്കുന്ന 'മ്യൂസിക് ഫ്യൂഷൻ നൈറ്റ്സി'ന്റെ സംഘാടകരായ സൗത്ത് ഈസ്റ്റ് എന്റർടൈൻമെന്റ്സ് സമ്മാനങ്ങൾ നൽകും. നൂറു കിലോമീറ്റർ പൂർത്തിയാക്കുന്ന എല്ലാവർക്കും മെഡൽ ലഭിക്കും. സൗജന്യമായ ഈ ചലഞ്ചിൽ അയർലൻഡിലുള്ള ആർക്കും പങ്കെടുക്കാം. ഏവരെയും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ വാക്കിങ് ചലഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക: റോണി കരിംകുറ്റിയിൽ 0894467371, ഗീതു മനോഷ് 0894123695, ജോമിചാൻ അലക്സ് 0858842676.
(വാർത്ത : ഷാജു ജോസ്)