ADVERTISEMENT

ഹെമൽ ഹെംസ്റ്റഡ് ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക്  തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമ്മികത്വത്തിൽ ഓശാന ഞായർ ആചരണം  ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമ്മങ്ങളിലും അനുബന്ധ ശുശ്രുഷകളിലും നിരവധി വിശ്വാസികളാണ് പങ്കുചേർന്നത്.

holy-week-services-hemel-hempstead-indian-orthodox-church4

ദേവാലയത്തിൽ ഒരുക്കിവച്ചിരുന്ന കുരുത്തോലകൾ ഫാ. അനൂപ് വെഞ്ചിരിച്ചു വാഴ്ത്തി വിശ്വാസികൾക്ക് നൽകുകയും തുടർന്ന്  ദേവാലയത്തിനു ചുറ്റും കുരുത്തോലകൾ വീശി ഓശാന കീർത്തനങ്ങൾ ആലപിച്ച്  ഘോഷയാത്ര നടത്തുകയും ചെയ്തു. ഫാ. അനൂപ് മലയിൽ ഓശാനത്തിരുന്നാൾ സന്ദേശം നൽകി.

വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നതിന് ആമുഖമായി ധ്യാനവും അനുതാപ ശുശ്രുഷക്ക് അവസരവും ഒരുക്കിയിരുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാസ്റ്ററൽ ഹൗസ്  സന്ദർശനവും, സന്ധ്യാ പ്രാർഥനാ നമസ്ക്കാരവും ഉണ്ടായിരിക്കും. ഏപ്രിൽ 16 ന് പെസഹാ തിരുക്കർമ്മങ്ങളും അനുബന്ധ ശുശ്രുഷകളും നടക്കും. ഏപ്രിൽ 18 ന് ദുഃഖവെള്ളി ശുശ്രുഷകളും പീഡാനുഭവ വായനകളും തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 19 ന് ശുശ്രുഷകൾ രാവിലെ എട്ടു മണിക്ക് വലിയ ശനിയാഴ്ച തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം ആറരക്ക് ഉത്ഥാനത്തിരുന്നാൾ ആരംഭിക്കും.

English Summary:

Holy Week services begin at Hemel Hempstead Indian Orthodox Church

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com