കേരള കൾച്ചറൽ അസോസിയേഷൻ ബർലിനിൽ ഈസ്റ്റർ–വിഷു– ഈദ് ആഘോഷം സംഘടിപ്പിച്ചു

Mail This Article
×
ബര്‍ലിന്‍ ∙ കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ സംയുക്ത ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു.
ബർലിനിലെ ലിഷ്ട്ടൻറാഡെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിൽ തോമസ് കണ്ണങ്കേരിൽ സ്വാഗതം ആശംസിച്ചു. പരിപാടികളിൽ വർണ്ണാഭമായ സാംസ്കാരിക നൃത്തങ്ങളും സിനിമാറ്റിക് പെർഫോമൻസുകളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പങ്കെടുത്തവർക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ ആഘോഷങ്ങൾ സമാപിച്ചു. മുന്നൂറിലധികം മലയാളികൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു.
രാഹുൽ, ജോസ്ന, അനു എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. ജയസൂര്യൻ, ഹരീഷ്, മണികണ്ഠൻ, വരുൺ എന്നിവർ ഫോട്ടോയും വിഡിയോയും ദിനേശ് ഓഡിയോയും കൈകാര്യം ചെയ്തു. ജൂൺ മാസത്തിൽ ഒരു ഫാമിലി സ്പോർട്സ് സെലിബ്രേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.
English Summary:
The Kerala Cultural Association Berlin organized Easter Vishu Eid celebrations under the leadership of the organization.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.