കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റി ഓശാന തിരുനാള്‍ ആഘോഷിച്ചു

Mail This Article
കൊളോണ്‍ ∙ കൊളോണ്‍ ആസ്ഥാനമായുള്ള സിറോ മലബാര്‍ കമ്യൂണിറ്റി ഓശാനത്തിരുനാള്‍ ആഘോഷിച്ചു. ഏപ്രില്‍ 13ന് വൈകുന്നേരം 4 മണിക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്ക് നല്‍കി. റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ.ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സിഎംഐ ഫാ.ഡിറ്റോ സുപ്രത്ത് സിഎംഐ(മിലാന്‍)എന്നിവര്‍ സഹകാര്‍മ്മികരായി.
ജര്‍മനിയിലെ മൂന്നാം തലമുറക്കാരായ മരിയ ജോമിച്ചന്‍, ജോര്‍ജ്ജ് ജോമിച്ചന്‍, ആൻ മരിയ ബിജു, ബ്ളെസി മടത്തുംപടി, ശ്രേയ പുത്തന്‍പുര, ജോണി മറ്റത്തില്‍, ശാലിനി ജോസഫ്, അഞ്ജലി ജോസഫ്, ജോസ്ലിന്‍ സക്കറിയ, ജോഷ്വ സക്കറിയ എന്നിവര്രായിരുന്നു ശുശ്രൂഷക്കാർ.
പ്രദക്ഷിണത്തെ തുടര്‍ന്ന് ആഘോഷമായ സമൂഹബലിയര്‍പ്പിച്ചു. ഫാ.ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സിഎംഐ സന്ദേശം നല്‍കി. യൂത്ത് കൊയർ ഗാനം ആലപിച്ചു. ഓശാനയുടെ പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വം നല്‍കി.