കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര പരിപാടികള്‍

Mail This Article
കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര പരിപാടികള്‍. ഏപ്രില്‍ 17 ന് വൈകുന്നേരം ആറു മണിക്ക് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകള്‍.
ഏപ്രില്‍ 18 ന് ദുഖഃവെള്ളിയാഴ്ച വൈകുന്നേരം 3.45 ന് പാനവായനയോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഡാനുഭവ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, രൂപം ചുംബിക്കല്‍, കയ്പ്പുനീര്‍ കുടിയ്ക്കല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ ഏപ്രില്‍ 19 ന് രാത്രി ഒന്‍പതു മണിക്ക് പള്ളിയങ്കണത്തില്‍ ഈസ്റ്ററിന്റെ ശുശ്രൂഷകള്‍ ആരംഭിച്ച് പുതുവെളിച്ചത്തിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരിയും കയ്യിലേന്തി പ്രദക്ഷിണത്തോടുകൂടി വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കും.
തുടര്‍ന്ന് ഉയിര്‍പ്പും ആഘോഷമായ ദിവ്യബലിയും നടക്കും. ഏപ്രില്‍ 20 ന് രാവിലെ 11 മണിക്ക് കുര്‍ബാന ഉണ്ടായിരിക്കും. എല്ലാ തിരുക്കര്‍മ്മങ്ങളും കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Danzierstr.53,51063 Koeln) ക്രമീകരിച്ചിരിക്കുന്നത്.