ADVERTISEMENT

ലണ്ടൻ ∙ യുട്യൂബിൽ ശ്രദ്ധേയമായി മാറിയ 'ദി നൈറ്റ്‘ ,’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്‘ എന്നിവയ്ക്ക് ശേഷം യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹ്രസ്വചിത്രമാണ് ’ദ സിസർ കട്ട്’

ബ്രിട്ടിഷ് സിനിമാതാരവും തിയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തിൽ എത്തിയ ഈ ഷോർട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.  ബ്രിട്ടിഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണമായും യുകെയിൽ ചിത്രീകരിച്ച് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

രചന: പ്രശാന്ത് നായർ പാട്ടത്തിൽ, ജിഷ്ണു വെട്ടിയാർ. ക്യാമറ: കിഷോർ ശങ്കർ, സംഗീത സംവിധാനം: ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ.

English Summary:

'The Scissor Cut' Short Film Released in Youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com