ഡബ്ലിനിൽ വിഷുവും ഈസ്റ്ററും വർണാഭമായി ആഘോഷിച്ച് മലയാളീസ് ഇൻ സിറ്റിവെസ്റ്റ്

Mail This Article
×
ഡബ്ലിന്‍ ∙ അയർലൻഡിലെ സിറ്റിവെസ്റ്റിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (എംഐസി) വിഷുവും ഈസ്റ്ററും ആഘോഷിച്ചു. സംഘടനയുടെ ഒന്നാം വാർഷികാഘോഷം കൂടിയായിരുന്നത് പരിപാടികൾക്ക് ഇരട്ടി മധുരം നൽകി.
ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഷുക്കണിയായിരുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഈസ്റ്റർ സർപ്രൈസ്' പരിപാടികളും ഏറെ ശ്രദ്ധേയമായി.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എംഐസി ഭാരവാഹികൾ സംസാരിച്ചു. സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അവർ വിശദീകരിച്ചു. തുടർന്ന് കുട്ടികളും മുതിർന്നവരും ഒരുക്കിയ കലാ-സംഗീത വിരുന്ന് അരേങ്ങറി.
(വാര്‍ത്ത: ബിനു ഉപേന്ദ്രന്‍)
English Summary:
Dublin: Malayalis in Citywest celebrated Vishu and Easter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.