റിൽ മലയാളി അസോസിയേഷൻ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു

Mail This Article
റിൽ മലയാളി അസോസിയേഷൻ 'ഈവ് 2025' എന്ന പേരിൽ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു. ഫോർഡ് ലാസ് കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ആഘോഷചടങ്ങിൽ സെക്രട്ടറി ജോമോൻ ജോസ് സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് ബിജു ജേക്കബ് അധ്യക്ഷനായിരുന്നു. മുഖ്യ അഥിതി ആയിരുന്ന ഡെൻബിഗ്ഷെയർ കൗണ്ടി കൗൺസിലർ രാജീവ് മേത്രി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സ്ഥാപക അംഗവും വനിതാ വേദി കൺവീനറുമായ മോളി കട്ടപ്പുറം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഈവ് 2025 ന്റെ സ്പോൺസർമാരായ ബിജേഷ് ഫിലിപ്പ് (Lifeline Protect), ഷിനോബ് മാത്യു (Family Asian Grocery Shop) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ഷിബു മാത്യു നന്ദി അർപ്പിച്ചു.
ആതിര വീട്ടിൽ അവതാരികയായ ഈ പ്രോഗ്രാമിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, സ്പോട്ട് ഡാൻസ് മത്സരം, റാംപ് വാക്ക്, ഡിജെ സംഗീതനിശ മുതലായവ കാണികളിൽ വേറിട്ട ഒരനുഭവം സൃഷ്ടിച്ചു. സ്പോട്ട് ഡാൻസ് മത്സരത്തിൽ വിജയികളായവർക്ക് മുഖ്യ അഥിതി രാജീവ് മേത്രി ട്രോഫികൾ സമ്മാനിച്ചു.

ആകർഷകമായ സമ്മാനങ്ങൾ അടങ്ങിയ ഭാഗ്യക്കുറി സമ്മാന പദ്ധതി ഈ ആഘോഷ പരിപാടിയുടെ മാറ്റുകൂട്ടി. രാജീവ് ചന്ദ്രശേഖരൻ ജെയ്സൺ ജോസഫ്, ജോസ് പ്രകാശ്, ജസ്റ്റിൻ ജോൺ, ജിയോ തോമസ്, സിജോ മാത്യു, തോമസ് മാത്യു, ഷാജി ജോസ്, പൗളി പൗലോസ്, ഇമ്മാനുവേൽ ലൂക്ക്, ആകാശ് ബാബു, സന്ദീപ് കൊറപ്പത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി.