ADVERTISEMENT

ബര്‍ലിന്‍ ∙  ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി  ബർലിനിലെ സെന്റ് ഹെഡ്വിഗ്സ് കത്തീഡ്രലിൽ ജർമനിയിലെ കത്തോലിക്കാ സഭ സമൂഹബലി അർപ്പിച്ച് പ്രാർഥിക്കും. ബുധനാഴ്ച ബോണിൽ ചേർന്ന ജർമൻ ബിഷപ്പ്സ് കോൺഫറൻസാണ് ഈ വിവരം അറിയിച്ചത്. ലിംബർഗ് ബിഷപ്പും ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് ചെയർമാനുമായ ജോർജ്ജ് ബറ്റ്സിംഗ് ഇത് സ്ഥിരീകരിച്ചു.

മാർപാപ്പയുടെ വിയോഗത്തിൽ ജർമനിയിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക താഴ്ത്തിക്കെട്ടി. ജർമനിയിലെ സെൻട്രൽ കൗൺസിൽ ഓഫ് മുസ്​ലിംസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. 

English Summary:

Germany mourns Pope's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com