ADVERTISEMENT

ബെൽഫാസ്റ്റ്∙ പ്രശസ്ത ഗസൽ ഗായകൻ അലോഷി ആദംസ് നോർത്തേൺ അയർലൻഡിൽ. യുകെ കൈരളി നോർത്തേൺ അയർലൻഡ് ഘടകം ബെൽഫാസ്റ്റിലെ ഫിനഗി റോഡിലുള്ള ഡെവനിഷ് ഗ്രാൻഡ് ബാൾഡ് റൂമിൽ മേയ് മൂന്നിന് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയിലാണ് അലോഷി ഗാനങ്ങൾ ആലപിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും ഗൃഹാതുര ശബ്ദമായ ബാബുരാജിന്റെ ഗസൽ സംഗീതത്തിന് പുതിയ ജീവൻ നൽകിയ ഗായകനാണ് അലോഷി.

വിപ്ലവ ഗാനങ്ങൾക്കും ഗസൽ നാദം നൽകിയ ഗായകൻ കൂടിയാണ് ഇദ്ദേഹം. കൈരളി യുകെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ അലോഷി യുകെയിൽ എത്തിയിട്ടുണ്ട്. 26ന് ന്യൂബറിയിലെ പാർക് ഹൗസ് സ്കൂളിലാണ് ദേശീയ സമ്മേളനം നടക്കുന്നത്. ബെൽഫാസ്റ്റിൽ നടക്കുന്ന ഗസൽ സന്ധ്യയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് +44 7442 671580 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Ghazal singer Aloshi arrives in Northern Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com