ബെൽഫാസ്റ്റിൽ ഐപിസി ബഥേൽ ചർച്ചിന്റെ സുവിശേഷ യോഗവും സംഗീത സന്ധ്യയും

Mail This Article
×
ബെൽഫാസ്റ്റ്∙ ഐപിസി ബഥേൽ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും സംഘടിപ്പിക്കുന്നു. 26ന് വൈകീട്ട് രണ്ട് മുതൽ നാല് വരെ ഡൺമറി സിമോർ ഹിൽ മെതഡിസ്റ്റ് ചർച്ചിലാണ് (6 Ballybog Road, BT17 9QT) പരിപാടി . പാസ്റ്റർ റോയി മർക്കര മുഖ്യ സന്ദേശം നൽകും.
ഐപിസി ബഥേൽ ക്വയർ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകും. സന്ദേശം ഇംഗ്ലിഷിലായിരിക്കും. നോർത്തേൺ അയർലഡിലെ തദ്ദേശീയർ സംഗീത സന്ധ്യയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാസ്റ്റർ ജേക്കബ് ജോൺ അറിയിച്ചു. ഇവർക്കായി ഇന്ത്യൻ രുചിയിലുള്ള ഭക്ഷണവും ഒരുക്കുന്നുണ്ട്.
English Summary:
IPC is organizing a gospel meeting and musical evening under the leadership of Bethel Church Belfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.