ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളും യൂത്ത് വീസ കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടി അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.

യൂത്ത് വീസ കരാർ നിലവിൽ വരുന്നതോടെ ചെറുപ്പക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ പോയി പഠിക്കാനും ജോലി ചെയ്യാനും സാധിക്കും. ബ്രിട്ടിഷ് സർക്കാരിനെ നയിക്കുന്ന ലേബർ പാർട്ടിക്ക് ഈ കരാറിനോട് മുൻപ് എതിർപ്പുണ്ടായിരുന്നു.

എന്നാൽ, ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് യൂത്ത് വീസ പദ്ധതി അനിവാര്യമാണെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുകയായിരുന്നു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടിഷ് പൗരത്വമുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും കൂടുതൽ അവസരം ലഭിക്കും.

English Summary:

UK edges towards youth visa deal with EU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com